പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ യോഗം

പു​തി​യ എ​ണ്ണ​പ്പാ​ടം ക​ണ്ടെ​ത്ത​ലി​ന് മ​ന്ത്രി​സ​ഭ​യു​ടെ അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത് സി​റ്റി: മ​ന്ത്രി​സ​ഭ പ്ര​തി​വാ​ര യോ​ഗം ബ​യാ​ൻ പാ​ല​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. അ​ൽ നു​ഖാ​ദ സ​മു​ദ്ര​മേ​ഖ​ല​യി​ലെ എ​ണ്ണ-​വാ​ത​ക ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തി​നെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ന്‍റെ​യും കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യു​ടെ​യും മ​ഹ​ത്താ​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു. ഈ ​ക​ണ്ടെ​ത്ത​ൽ കു​വൈ​ത്തി​നെ എ​ണ്ണ മേ​ഖ​ല​യി​ലെ മു​ൻ​നി​ര ഉ​ൽ​പാ​ദ​ക​രു​ടെ ഭൂ​പ​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ചി​പ്പി​ച്ചു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ആ​പ്ലി​ക്കേ​ഷ​ന്‍റെ (കു​വൈ​ത്ത് ഹെ​ൽ​ത്ത്) പു​തി​യ പ​തി​പ്പ് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി​യു​ടെ വി​വ​ര​ണം മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു. പ​ദ്ധ​തി​ക്കാ​യി ആ​രോ​ഗ്യ​മ​ന്ത്രി​യും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രും ന​ട​ത്തി​യ ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​ങ്ങ​ളെ മ​ന്ത്രി​സ​ഭ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. നി​ര​വ​ധി മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​യും സ്വാ​ഗ​തം ചെ​യ്തു.

കു​വൈ​ത്ത് റെ​യി​ൽ​വേ റൂ​ട്ട് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ റോ​ഡ്‌​സ് ആ​ൻ​ഡ് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കൗ​ൺ​സി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടും ച​ർ​ച്ച ചെ​യ്തു. പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കാ​നും നി​ശ്ചി​ത ഷെ​ഡ്യൂ​ളു​ക​ൾ​ക്ക് മു​മ്പാ​യി നി​ർ​വ​ഹ​ണ ഘ​ട്ടം ആ​രം​ഭി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - To find a new oil patch Appreciation of the Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.