കുവൈത്ത് സിറ്റി: ദുർബലരെ ചേർത്തുനിർത്തി അൽ നജാത്ത് ചാരിറ്റി സന്നദ്ധ സേവനങ്ങൾ തുടരുന്നു. 2017ൽ സ്ഥാപിതമായതിനുശേഷം 22,000 ആളുകൾക്ക് `പ്രത്യേക' എന്ന ജീവകാരുണ്യ പരിപാടിയിൽ നിന്ന് പ്രയോജനം ലഭിച്ചതായി അൽ നജാത്ത് ചാരിറ്റി അറിയിച്ചു. പൗരന്മാർ, അനധികൃത താമസക്കാർ, വിവിധ വിദേശ സമൂഹങ്ങളിൽ നിന്നുള്ളവർ എന്നിവരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നതായി സൊസൈറ്റി എയ്ഡ് ഡയറക്ടർ മുഹമ്മദ് അൽ ഖൽദി പറഞ്ഞു.താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കുള്ള ചാരിറ്റികളുടെ ചിലവ് ആറ് മില്യൺ ദീനാർ ആയി. വളരെ ആവശ്യമുള്ള കുടുംബങ്ങൾ, വിധവകൾ, അനാഥർ, പരിമിത വരുമാനക്കാർ, രോഗികൾ, വിവാഹമോചിതർ, അവഗണിക്കപ്പെട്ടവർ എന്നിവരുടെ ക്ഷേമത്തിന് സംഘടന മുൻഗണന നൽകുന്നതായും അദ്ദേഹം സൂചിപ്പിച്ചു. 3,717 കുടുംബങ്ങൾ ഇതുവരെ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.