കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതരുടെയും ക്വാറൻറീനിലുള്ളവരുടെയും വോട്ടിങ് രീതി സംബന്ധിച്ച് തീരുമാനമായില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഇക്കാര്യത്തിൽ അവ്യക്തത നീങ്ങിയിട്ടില്ല. മന്ത്രിസഭ നിർദേശപ്രകാരം ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റിയുടെ അഭിപ്രായം തേടിയിരിക്കുകയാണ്. നിലവിൽ ക്വാറൻറീനിൽ കഴിയുന്നവർക്ക് പുറത്തിറങ്ങാൻ അവകാശമില്ല. എന്നാൽ, തെരഞ്ഞെടുപ്പ് അവകാശം ഉറപ്പുവരുത്തേണ്ടതുമുണ്ട്.
പോസ്റ്റൽ വോട്ടിങ്ങും ഇലക്ട്രോണിക് വോട്ടിങ്ങും പരിഗണനയിലുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ വോെട്ടടുപ്പ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ആലോചനയുണ്ട്. നിലവിൽ 102 സ്കൂളുകൾ വോെട്ടടുപ്പ് കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ഇത് വർധിപ്പിക്കാനാണ് ആലോചന. ചരിത്രത്തിലില്ലാത്ത വിധം അസാധാരണമായ തെരഞ്ഞെടുപ്പ് സാഹചര്യമാണ് ഇത്തവണത്തേത്. ജനങ്ങൾക്ക് പുറത്തിറങ്ങാൻ തന്നെ നിയന്ത്രണമുള്ള സാഹചര്യത്തിൽ വോട്ടർമാരുടെ പങ്കാളിത്തം സംബന്ധിച്ചും ആശങ്കയുണ്ട്. 70 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.