കുവൈത്ത് സിറ്റി: കൊയിലാണ്ടി കൂട്ടം കുവൈത്ത് ചാപ്റ്റർ കുവൈത്തിൽനിന്ന് ചാർട്ട് ചെയ്ത ഗോ എയർ വിമാനം 174 യാത്രക്കാരുമായി കണ്ണൂരിലേക്ക് യാത്രതിരിച്ചു. ജോലി നഷ്ടപ്പെട്ട് വിസ റദ്ദാക്കി നാട്ടിലേക്ക് പോകാൻ പ്രയാസപ്പെടുന്നവർ അടക്കം ഏതാനും യാത്രക്കാർക്ക് നിരക്കിളവ് അനുവദിച്ചു. ഒരാൾക്ക് പൂർണമായും സൗജന്യമായും നാലുപേർക്ക് പകുതി തുകക്കും എട്ട് പേർക്ക് പ്രത്യേക നിരക്കിലും ടിക്കറ്റുകൾ നൽകി.
കൊയിലാണ്ടി കൂട്ടം കുവൈത്ത് ചെയർമാൻ ഷാഹുൽ ബേപ്പൂർ, പ്രസിഡൻറ് മൻസൂർ മുണ്ടോത്ത്, വൈസ് പ്രസിഡൻറ് ജോജി വർഗീസ്, സിദ്ദീഖ് ദയ, സാഹിർ പുളിയഞ്ചേരി, റഹ്മാൻ നന്തി എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് സ്നാക്സ് കിറ്റുകൾ നൽകി. വിമാനം ചാർട്ട് ചെയ്യാൻ സഹരിച്ച ക്യാപ്റ്റൻ ട്രാവൽസ്, ഗോഎയർ മാനേജ്മെൻറ്, സാമൂഹിക പ്രവർത്തകരായ മുജീബ് മൂടാൽ, റസാക്ക് അയ്യൂർ, ആബിദ് തങ്ങൾ എന്നിവർക്ക് സംഘാടകർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.