കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.വി. നജീബ് (പ്രസി.), ജാവേദ് ബിൻ ഹമീദ് (ജന.സെക്ര), സന്തോഷ് കുമാർ (ട്രഷ), ഷാഫി കൊല്ലം, ഫൈസൽ കാപ്പുങ്കര (വൈ.പ്രസി), ഷാഹുൽ ബേപ്പൂർ (ജോ.സെക്ര), എം.കെ. നജുമുദീൻ (ജോ.ട്രഷ), എം.കെ. മജീദ് (ഓർഗനൈസിങ് സെക്ര), ടി.വി. അസ്ലം (ബെനഫിറ്റ്, കാരുണ്യം), കെ.വി. താഹ (ആർട്സ്, കൾച്ചർ) ഷംനാസ് ഇസ്ഹാഖ് (വെബ്, ഐ.ടി), അഷ്റഫ് കണ്ടി (മീഡിയ, പബ്ലിസിറ്റി), സി. ഹനീഫ് (മെംബർഷിപ്, ഡേറ്റ ), സി.പി. സിദ്ദീഖ് (സ്പോർട്സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ. രക്ഷാധികാരികളായ ഹമീദ് കേളോത്ത്, ആർ.ബി. പ്രമോദ്, വരണാധികാരി സിറാജ് എരഞ്ഞിക്കൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് റിജിൻ രാജ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ കാപ്പുങ്കര വാർഷിക റിപ്പോർട്ടും ട്രഷറർ വിനീഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഹമീദ് കേളോത്ത്, ആർ.ബി. പ്രമോദ്, ടി.കെ. നജീബ്, കെ. ഷൈജിത്, ശ്രീനിഷ്, രാഗേഷ് പറമ്പത്ത്, കെ.വി. ഷാജി, അനീച ഷൈജിത്, സിസിത ഗിരീഷ്, പ്രശാന്ത് കൊയിലാണ്ടി, മുജീബ് റഹ്മാൻ, മഖ്ബൂൽ സാലിഹ് തുടങ്ങിയവർ സംസാരിച്ചു. കെ. ഫൈസൽ സ്വാഗതവും പി.വി. വിനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.