കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ഓണം-ഈദ് ആഘോഷം ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്നു. മാംഗോ ഹൈപർ ചെയർമാൻ ആൻഡ് സി.ഇ.ഒ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നജീബ് പി.വി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സോണൽ ഹെഡ് അഫ്സൽ ഖാൻ, അസോസിയേഷൻ രക്ഷധികാരികളായ ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, സിറാജ് എരഞ്ഞിക്കൽ മഹിള വേദി പ്രസിഡന്റ് ഹസീന അഷ്റഫ്, രേഖ ടി.എസ്, ട്രഷറർ മിസ്ന ഫൈസൽ എന്നിവർ സംസാരിച്ചു.
വയനാട്ടിലെയും വിലങ്ങാട്ടെയും പ്രകൃതി ദുരന്തത്തിനു യോഗം അനുശോചനം അർപ്പിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച ഷസ ഷബീർ, ശിവപ്രിയ. സി.ടി, ആരവ് റോഷിത്ത്, റിഥിക റിജേഷ്, അശ്രിഫ, ആവണി ലാലു, ശലഭ പ്രിയേഷ്, ഹാമദ് ഹനീഫ്, അമീന നൗറിൻ നൗഫൽ, സിയ സുഹറ നെല്ലിയോത്ത് എന്നിവരെ വേദിയിൽ ആദരിച്ചു. ജനറൽ കൺവീനർ നിജാസ് കാസിം സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികളായ ഷാഫി കൊല്ലം, കെ. ഫൈസൽ, ഷാഹുൽ ബേപ്പൂർ, മജീദ് എം. കെ, ഹനീഫ്, ഷംനാസ്, അസ്ലം ടി.വി, താഹ കെ.വി, സിദ്ദീഖ് കൊടുവള്ളി മുജീബ്, അഫ്സൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും പരിപാടിയുടെ മാറ്റ് കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.