കെ.​ആ​ർ.​സി.​എ​സ് അം​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ൽ

കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യ വി​ത​ര​ണം തു​ട​രു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​ക​ളു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ഗ​സ്സ​യി​ൽ സ​ഹാ​യം വി​ത​ര​ണം തു​ട​രു​ന്നു. അ​തി​ർ​ത്തി​ക​ൾ എ​ല്ലാം അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഗ​സ്സ​യി​ൽ മാ​നു​ഷി​ക സ​ഹാ​യ​ത്തി​ന് ക​ടു​ത്ത ക്ഷാ​മ​മു​ണ്ടെ​ന്ന് കെ.​ആ​ർ.​സി.​എ​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മ​ഹാ അ​ൽ ബ​ർ​ജാ​സ് പ​റ​ഞ്ഞു. പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും സ​ഹാ​യം വി​ത​ര​ണം തു​ട​രു​മെ​ന്നും അ​റി​യി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ഭ​ക്ഷ​ണം കെ.​ആ​ർ.​സി.​എ​സ് എ​ത്തി​ച്ചു.

ഫ​ല​സ്തീ​ൻ​കാ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് കു​വൈ​ത്ത്. അ​തി​ർ​ത്തി​ക​ൾ തു​റ​ന്നാ​ലു​ട​ൻ ഗ​സ്സ​യി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നാ​യി ഈ​ജി​പ്ഷ്യ​ൻ റെ​ഡ് ക്ര​സ​ന്റ്, ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി എ​ന്നി​വ​യു​മാ​യി ഏ​കോ​പ​ന​ത്തി​ലെ​ത്തും. ഫ​ല​സ്തീ​ൻ സ​ഹാ​യ​ത്തി​ന് കു​വൈ​ത്തി​ലെ മ​നു​ഷ്യ​സ്‌​നേ​ഹി​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യും തു​ട​ർ​ച്ച​യാ​യി സം​ഭാ​വ​ന ന​ൽ​കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും മ​ഹാ അ​ൽ ബ​ർ​ജാ​സ് വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - KRCS continues to deliver aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.