കുവൈത്ത് സിറ്റി: മധ്യ, തെക്കൻ ഗസ്സയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്).
ഗസ്സയിലെ ഇസ്രായേൽ ആക്രമണം നൂറുകണക്കിന് കുടിവെള്ള ശുചീകരണ സൗകര്യങ്ങൾ നശിപ്പിച്ചതായും ഇത് ശുദ്ധജല വിതരണത്തിൽ രൂക്ഷമായ ക്ഷാമം സൃഷ്ടിച്ചതായും കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പറഞ്ഞു.ഗസ്സയിലെ താവോൺ (വെൽഫെയർ അസോസിയേഷൻ) ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ നടന്ന ജലവിതരണം 30,000ത്തിലധികം ആളുകൾക്ക് പ്രയോജനപ്പെട്ടതായി കെ.ആർ.സി.എസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.