കുവൈത്ത് സിറ്റി: ഇസ്രായേലി ആക്രമണം മൂലം നാശനഷ്ടം സംഭവിച്ച തെക്കൻ ലബനാനിലെ താമസക്കാർക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. സൈനിക ഏറ്റുമുട്ടലുകൾക്കിടയിലും കെ.ആർ.സി.എസ് സഹായം വിതരണം ചെയ്യുന്നത് തുടരുകയാണെന്ന് ലബനീസ് റെഡ് ക്രോസ് (എൽ.ആർ.സി) എയ്ഡ് കോഓർഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു.
ഏകദേശം 2,500 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും നൽകിയതായും വ്യക്തമാക്കി. ലബനാനിലെ തെക്കൻ പ്രദേശങ്ങളിലെ നിവാസികൾ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നവരാണ്. എന്നാൽ ഇസ്രായേൽ സൈനിക ആക്രമണത്തിൽ കൃഷിയിടങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.