കുവൈത്ത് സിറ്റി: അധ്യയന വർഷം അടുത്തുവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സ്കൂൾ വസ്തുക്കൾ എത്തിക്കാൻ ഒരുങ്ങി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). ഇത്തവണ അവശ്യസാധനങ്ങൾ നിറച്ച 2,200 സ്കൂൾ ബാഗുകൾ വിതരണം ചെയ്യുമെന്ന് കെ.ആർ.സി.എസ് വൈസ് ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു. കാൽക്കുലേറ്റർ, പെൻസിൽ കെയ്സുകൾ, നോട്ട്ബുക്കുകൾ തുടങ്ങി വിദ്യാർഥികൾക്ക് അവരുടെ അക്കാദമിക് കരിയറിൽ മികവ് പുലർത്താൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂൾ ബാഗുകളിൽ ഉൾപ്പെടുത്തും. അധ്യയന വർഷാരംഭത്തിനുമുമ്പ് വിതരണം പൂർത്തിയാക്കും.
എല്ലാ കുട്ടികൾക്കും അവരുടെ അടിസ്ഥാന അവകാശമായ വിദ്യാഭ്യാസ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള കെ.ആർ.സി.എസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതിയെന്നും അൽഹസാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.