കുവൈത്ത് സിറ്റി: കുവൈത്ത് എയർപോർട്ടിലെ പുതിയ പാസഞ്ചേഴ്സ് ടെർമിനൽ നിർമാണ പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ നിർദേശം നല്കി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്.
രാവിലെ ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് പദ്ധതിയുടെ കാലതാമാസം ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകിയത്.
പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി രാജ്യത്തെ തന്നെ പ്രധാന വികസന പദ്ധതികളിലൊന്നാണ് വിമാനത്താവള പദ്ധതിയെന്ന് ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽമഷാൻ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ചു. ടി2 ടെര്‍മിനലില്‍ മികച്ച നിലവാരത്തിലുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. കൂടാതെ പദ്ധതിയുമായി സഹകരിക്കുന്ന എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.