കുവൈത്ത് സിറ്റി: കുടുംബ സന്ദർശക വിസ ലഭിക്കുന്നവർക്ക് കുവൈത്ത് ദേശീയ വിമാന കമ്പനികളുടെ സർവിസുകളിൽ മാത്രം യാത്ര ചെയ്യാൻ സാഹചര്യമുള്ളതിനാൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് ഇവയുടെ സർവിസുകൾ ആരംഭിക്കണമെന്ന് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ആവശ്യപ്പെട്ടു.
മലബാറിൽ നിന്നുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കാൻ കുവൈത്ത് എയർവേസ്, ജസീറ എന്നിവ മലബാറിൽനിന്ന് ഉടനടി ആരംഭിക്കണം. വലിയ യാത്ര പ്രശ്നങ്ങൾ അനുഭവിക്കുന്ന ഈ മേഖലയിലെ പ്രവാസികൾക്കു ഇത് ഗുണം ചെയ്യും. കുവൈത്ത് വിമാന കമ്പനികളുടെ സർവിസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഇന്ത്യൻ വ്യോമയാന മന്ത്രിക്കും എം.പി മാർക്കും നിവേദനം നൽകുമെന്നും കെ.ഡി.എൻ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.