കുവൈത്ത് സിറ്റി: താൽക്കാലികമായി നിർത്തിയ ലബനാൻ തലസ്ഥാനമായ ൈബറൂതിലേക്കുള്ള വിമാന സർവിസ് കുവൈത്ത് എയർവേസ് പുനരാരംഭിക്കുന്നു. സിറിയൻ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് വ്യാഴാഴ്ച മുതൽ കുവൈത്ത് എയർവേസ് ൈബറൂതിലേക്കുള്ള സർവിസ് നിർത്തിയത്. ഞായറാഴ്ച മുതൽ ആദ്യത്തെ ഷെഡ്യൂളിൽ സർവിസ് നടത്തും.
അടുത്ത ദിവസങ്ങളിൽ സിറിയയിൽ വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്നും ഇൗ സാഹചര്യത്തിൽ ലബനാൻ ആകാശം വഴിയുള്ള വ്യോമഗതാഗതം സുരക്ഷിതമായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് നേരത്തേ താൽക്കാലികമായി നിർത്തിയത്. ഇൗ സാഹചര്യം മാറിയിട്ടുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയതെന്ന് കുവൈത്ത് എയർവേസ് അധികൃതർ കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. സിറിയയിൽ മിസൈൽ ആക്രമണം നടത്തുമെന്ന് ബുധനാഴ്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.