കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ഇറ്റലിയിലെ മിലാനിലേക്ക് പുതിയ വിമാന സർവിസ് ആരംഭിക്കുന്നു. ഒക്ടോബർ 29 മുതലാണ് മിലാനിലേക്ക് പറക്കുക. തിങ്കൾ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ മൂന്നു സർവിസുകൾ ഉണ്ടാവും.
കുവൈത്ത് എയർവേസ് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചതാണിത്. വിവിധ രാജ്യങ്ങളിലെ 40ലേറെ കേന്ദ്രങ്ങളിലേക്ക് കുവൈത്ത് എയർവേസ് നിലവിൽ സർവിസ് നടത്തുന്നു.
രാജ്യാന്തര തലത്തിൽതന്നെ ഉന്നത നിലവാരത്തിലുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് തുടങ്ങിയവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർവേസ്. ഇൗ വർഷവും അടുത്ത വർഷവുമായി ധാരാളം പുതിയ സർവിസുകൾ ആരംഭിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനായി അലാഫ്കോ കമ്പനിയിൽനിന്ന് വിമാനങ്ങൾ പാട്ടത്തിനെടുത്തുകഴിഞ്ഞു.
ജോർജിയ, ബോസ്നിയ, അസർബൈജാൻ, സിയോൾ, മാഞ്ചസ്റ്റർ, ലണ്ടൻ, ഹർസെഗോവിന, ചൈന, മൊറോക്കോ, സൗദി അറേബ്യ, വാഷിങ്ടൺ, ഷികാഗോ എന്നിവിടങ്ങളിലേക്ക് പുതുതായി സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.