Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​  മി​ലാ​ൻ സ​ർ​വി​സ്​ ഒക്​ടോബറിൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലേ​ക്ക്​ പു​തി​യ വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു. ഒ​ക്​​ടോ​ബ​ർ 29 മു​ത​ലാ​ണ്​ മി​ലാ​നി​ലേ​ക്ക്​ പ​റ​ക്കു​ക. തി​ങ്ക​ൾ, വ്യാ​ഴം, ശ​നി എ​ന്നി​ങ്ങ​നെ ആ​ഴ്​​ച​യി​ൽ മൂ​ന്നു​ സ​ർ​വി​സു​ക​ൾ​ ഉ​ണ്ടാ​വും. 
കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ച​താ​ണി​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 40ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്നു. 

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ​ത​ന്നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്, ഖ​ത്ത​ർ എ​യ​ർ​വേ​സ്​ തു​ട​ങ്ങി​യ​വ​യു​മാ​യി മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കു​വൈ​ത്ത് എ​യ​ർ​വേ​​സ്. ഇൗ ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വു​മാ​യി ധാ​രാ​ളം പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​മ്പ​നി​ക്ക്​ പ​ദ്ധ​തി​യു​ണ്ട്. ഇ​തി​നാ​യി അ​ലാ​ഫ്​​കോ ക​മ്പ​നി​യി​ൽ​നി​ന്ന്​ വി​മാ​ന​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്തു​ക​ഴി​ഞ്ഞു. 

ജോ​ർ​ജി​യ, ബോ​സ്​​നി​യ, അ​സ​ർ​ബൈ​ജാ​ൻ, സി​യോ​ൾ, മാ​ഞ്ച​സ്​​റ്റ​ർ, ല​ണ്ട​ൻ, ഹ​ർ​സെ​ഗോ​വി​ന, ചൈ​ന, മൊ​റോ​ക്കോ, സൗ​ദി അ​റേ​ബ്യ, വാ​ഷി​ങ്​​ട​ൺ, ഷി​കാ​ഗോ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​​ പു​തു​താ​യി സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait airwayskuwait newsmilan sercice
News Summary - kuwait airways-milan sercice_kuwait news
Next Story