കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപാദകരുടെ പട്ടികയിൽ ഇടംപിടിച്ച് കുവൈത്ത്. വിഷ്വൽ ക്യാപിറ്റലിസ്റ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ കുവൈത്ത് പത്താം സ്ഥാനത്ത് ഇടംപിടിച്ചു.
രാജ്യത്ത് പ്രതിദിനം മൂന്ന് ദശലക്ഷം ബാരൽ എണ്ണയാണ് ഉൽപാദിപ്പിക്കുന്നത്. ഇത് ആഗോള എണ്ണ വിതരണത്തിന്റെ 3.2 ശതമാനം വരും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിന ക്രൂഡ് ഉൽപാദനത്തില് 12 ശതമാനം വർധനയുണ്ടായി.
റഷ്യൻ-യുക്രേനിയൻ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് എണ്ണ ഉൽപാദക രാജ്യങ്ങള്‍ക്ക് ലഭിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് 17.771 ദശലക്ഷം ബാരലുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 12.136 ദശലക്ഷം ബാരലുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 11.202 ദശലക്ഷം ബാരലുമായി റഷ്യ മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.