കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) പ്രസിഡന്റ് ഡോ.അഹമ്മദ് നാസർ അൽ റൈസിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷ, വിവര കൈമാറ്റം എന്നീ മേഖലകളിൽ സഹകരണവും ഏകോപനവും ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു.
അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണത്തിലും ആഗോള തലത്തിൽ സുരക്ഷ, സമാധാനം, മനുഷ്യാവകാശങ്ങൾ എന്നിവ കൈവരിക്കുന്നതിനുള്ള പിന്തുണയിലും കുവൈത്തിന്റെ പങ്ക് മന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് വ്യക്തമാക്കി. അന്താരാഷ്ട്ര സഹകരണത്തിലും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിലും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ഡോ.അഹമ്മദ് നാസർ അൽ റൈസി അഭിനന്ദിച്ചു. ഇന്റർപോളിനെ പിന്തുണക്കുന്നതിൽ കുവൈത്തിന്റെ പങ്കിന്റെ പ്രാധാന്യവും വ്യക്തമാക്കിയ ഡോ.അൽ റൈസി ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യ മര്യാദക്കും നന്ദി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹുമായും ഡോ.അൽ റൈസി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.