ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹും പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​റു​ൽ ഹ​ഖ് കാ​ക്ക​റും

കുവൈത്തും പാകിസ്താനും വിവിധ കരാറുകളിൽ ഒപ്പു​െവച്ചു

കു​വൈ​ത്ത് സി​റ്റി: വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കു​വൈ​ത്തും പാ​കി​സ്താ​നും വി​വി​ധ ക​രാ​റു​ക​ളി​ലും ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും (എം.​ഒ.​യു) ഒ​പ്പു​വെ​ച്ചു. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹും പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​റു​ൽ ഹ​ഖ് കാ​ക്ക​റും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കുശേ​ഷ​മാ​ണ് എം.​ഒ.​യു ഒ​പ്പു​വെ​ച്ച​ത്. കു​വൈ​ത്തും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള വി​വി​ധ സാ​ധ്യ​ത​ക​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു.

ആ​ഗോ​ള സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നു​ള്ള ആ​ഗ്ര​ഹം ഇ​രു​വ​രും പ്ര​ക​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി വി​ക​സ​നം, സാം​സ്കാ​രി​ക, സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന ക​രാ​റു​ക​ളി​ലും ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്. സ​ഹ​ക​ര​ണം, ഏ​കോ​പ​നം, സം​ഭാ​ഷ​ണം എ​ന്നി​വ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.

Tags:    
News Summary - Kuwait and Pakistan have signed various agreements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.