കുവൈത്ത് സിറ്റി: ആഭ്യന്തരസംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാൻ ജനതക്ക് കുവൈത്ത് സഹായം തുടരുന്നു. ചൊവ്വാഴ്ച 10 ടൺ മെഡിക്കൽ സാമഗ്രികളുമായി കുവൈത്ത് ആറാമത്തെ വ്യോമസേന വിമാനം സുഡാനിലേക്ക് അയച്ചു. കുവൈത്തിന്റെ രാഷ്ട്രീയ നേതൃത്വം പ്രഖ്യാപിച്ച എയർലിഫ്റ്റിന്റെ ഭാഗമാണ് സഹായവിമാനം. സംഘർഷത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) എമർജൻസി ചീഫ് യൂസഫ് അൽ മീരാജ് പറഞ്ഞു. സുഡാനിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 60 ടൺ ഭക്ഷണവും വൈദ്യസഹായവും കുവൈത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഡാനിലേക്ക് ഭക്ഷണവും മെഡിക്കൽ സാമഗ്രികളും എത്തിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനം എടുത്തിരുന്നു. തുടർന്ന് വ്യാഴാഴ്ച കുവൈത്തിൽനിന്നുള്ള ആദ്യ വിമാനം സുഡാനിൽ എത്തി. ഇതിനുപിറകെയാണ് സഹായവുമായി ആറാമത്തെ വിമാനവും പുറപ്പെട്ടത്.
ഖത്തർ റെഡ് ക്രസന്റ്, സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ പങ്കാളിത്തത്തോടെ സുഡാനിൽ കെ.ആർ.സി.എസ് നേരത്തേ ഭക്ഷണവും മെഡിക്കൽ സാമഗ്രികളും വിതരണം ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.