കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് അതിജീവന നിരക്ക് 99 ശതമാനത്തിലേറെ. ഒന്നര ലക്ഷത്തിലേറെ പേർക്ക് കോവിഡ് ബാധിച്ചപ്പോൾ മരണത്തിന് കീഴടങ്ങിയത് 940ൽ താഴെ പേർ മാത്രം. സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സ സംവിധാനങ്ങളും ഫലപ്രദമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി മെഡിക്കൽ സയൻസസ് വിഭാഗം ഉപമേധാവി പ്രഫ. ആദിൽ അൽ ഹനിയാൻ പറഞ്ഞു.
ലോകത്തിലെ കോവിഡ് വ്യാപനം സംബന്ധിച്ച ഒാരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും കൃത്യമായ പ്രതിരോധ നടപടികൾ ഏറ്റവുമാദ്യം സ്വീകരിക്കുകയും ചെയ്യുന്നതിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത പുലർത്തുന്നുണ്ട്. അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായി നിരന്തരം ബന്ധപ്പെടുന്നു.
ലോക ശരാശരിയേക്കാൾ കുറവാണ് കുവൈത്തിൽ കോവിഡ് മരണ നിരക്ക്. അര ശതമാനത്തിന് മുകളിൽ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിതരാവുന്നതിൽ മരണത്തിന് കീഴടങ്ങുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും മറ്റു ഗുരുതര അസുഖമുള്ളവരോ പ്രായമായവരോ ആണ്. ലഭ്യമായതിൽ ഏറ്റവും നല്ല ചികിത്സയും പരിചരണവുമാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം കോവിഡ് ബാധിതരായ കുവൈത്തികൾക്കും വിദേശികൾക്കും നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.