കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച 489 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,37,329 പേർക്കാണ് വൈറസ് ബാധിച്ചത്. 829 പേർ ഉൾപ്പെടെ 1,28,414 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 842 ആയി. ബാക്കി 8073 പേരാണ് ചികിത്സയിലുള്ളത്.
115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5072 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,16,638 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ ആറുപേർ വർധിച്ചു. തിങ്കളാഴ്ച പുതിയ കേസുകൾ കുറഞ്ഞപ്പോൾ രോഗമുക്തി കൂടി. മരണം ഒന്ന് കൂടി.
സമീപ ദിവസങ്ങളിൽ കേസുകൾ കുറഞ്ഞുവരുന്നത് ആശ്വാസമാണ്. നവംബറിൽ കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന് മുകളിലായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.