കുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 329 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,41,879 പേർക്കാണ് വൈറസ് ബാധിച്ചത്. 553 പേർ ഉൾപ്പെടെ 1,35,303 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 874 ആയി. ബാക്കി 5699 പേരാണ് ചികിത്സയിലുള്ളത്.
81 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 6776 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,82,427 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു.
പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്. ചികിത്സയിലുള്ളവർ രണ്ടാഴ്ചക്കിടെ 3000ത്തോളം കുറഞ്ഞു. ഇനി 5699 പേർ മാത്രമേ ചികിത്സയിലുള്ളൂ. പുതിയ കേസുകളും രോഗമുക്തിയും നിലവിലെ ശരാശരിയിൽ തുടരുകയാണെങ്കിൽ ഒരു മാസത്തിനകം കോവിഡ് നിയന്ത്രണ വിധേയമാവും. തീവ്ര പരിചരണ വിഭാഗത്തിലുള്ളവർ 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 81ൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.