കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ റെക്കോഡ് ഭേദിച്ച് വീണ്ടും മുകളിലേക്ക്.തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം ഏറ്റവും കൂടിയ നില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 1179 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിൽ ചൊവ്വാഴ്ച ഇത് 1341 ആയി ഉയർന്നു. ബുധനാഴ്ച വീണ്ടും ഉയർന്ന് 1409 ആയി. ഇത് മൂന്ന് സർവകാല റെക്കോഡ് ആണ്. ഇതുവരെ 1,94,781 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ചുമരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1097 ആയി. 1077 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,82,196 പേരാണ്.
ബാക്കി 11,488 പേർ ചികിത്സയിലാണ്.162 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ വർധിച്ചു. 10554 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 18,11,181 പേർക്ക് വൈറസ് പരിശോധന നടത്തി. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്. അതേസമയം, രോഗമുക്തിയും ആയിരത്തിന് മുകളിൽ രേഖപ്പെടുത്തിയത് നേരിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.