കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽപ്പെട്ടവർക്ക് നിയമ സഹായത്തിനായി നോർക്ക ലീഗൽ കൺസൾട്ടന്റിന്റെയും സ്വദേശി അഭിഭാഷകന്റെയും സഹായം സർക്കാർ ലഭ്യമാക്കണമെന്ന് ഫിറ കൺവീനറും കുവൈത്തിൽ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാൻസിസ് ആവശ്യപ്പെട്ടു. നാലാം ലോക കേരള സഭയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്.
പ്രവാസികൾക്ക് കുറഞ്ഞ പ്രീമിയം തുകക്ക് ഇൻഷുറൻസ്, പ്രവാസികളുടെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ വേഗത്തിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ഫിറ കുവൈത്തിൽ സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ വിവിധ സംഘടനകൾ അവതരിച്ച വിഷയങ്ങൾ അടങ്ങിയ നിവേദനവും സ്പീക്കർക്ക് കൈമാറി. സഭയിൽ സമർപ്പിച്ച വിഷയങ്ങളിലും നിവേദനത്തിലുമുള്ള ആവശ്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഫിറ ഭാരവാഹികളായ ഷൈജിത്ത്, ചാൾസ് പി.ജോർജ്, ബിജു സ്റ്റീഫൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.