കുവൈത്ത് സിറ്റി: രാജ്യത്ത് ആകെയുള്ളത് 1438 വിദ്യാലയങ്ങള്‍. ഇതിൽ പൊതുമേഖലയില്‍ 853 ഉം സ്വകാര്യ മേഖലയില്‍ 585ഉം വിദ്യാലയങ്ങൾ ഉൾപ്പെടുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. 680,641 വിദ്യാര്‍ഥികളാണ് രാജ്യത്തെ സ്കൂളുകളില്‍ പഠിക്കുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ നാലേ കാല് ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 65,565 പേർ കുവൈത്തികള്‍ അല്ലാത്ത അറബ് വംശജരാണ്. രാജ്യത്തെ പൊതുമേഖലയിൽ മാത്രം 192 കിൻറർ ഗാർട്ടനുകളും 287 പ്രൈമറി സ്കൂളുകളുമാണുള്ളത്. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ 223 ഉം , സെക്കൻഡറി വിഭാഗത്തിൽ 151 സ്കൂളുകളുണ്ട്.28 ഇന്ത്യൻ സ്കൂളുകള്‍ ഉള്‍പ്പെടെ സ്വകാര്യ വിദേശ വിദ്യാലയങ്ങളുടെ എണ്ണം 585 ആണ്. ഇതില്‍ 426 വിദ്യാലയങ്ങളിലും വിദേശ പാഠ്യപദ്ധതിയാണ് പഠിപ്പിക്കുന്നത്.
സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന രണ്ടര ലക്ഷം വിദ്യാര്‍ഥികളില്‍ 74,893 കുവൈത്തികളും, 1,80,247 പ്രവാസി വിദ്യാർഥികളുമാണ്. 109 കിന്റർ ഗാർട്ടനുകളും 112 പ്രൈമറി സ്കൂളുകളും 109 ഇന്റർമീഡിയറ്റ് സ്കൂളുകളും 90 സെക്കൻഡറി സ്കൂളുകളും ആറു സ്പെഷല്‍ സ്കൂളുകളുമാണ് വിദേശ പാഠ്യപദ്ധതി പഠിപ്പിക്കുന്നത്.അറബ് മീഡിയത്തില്‍ 15 കിന്റർഗാർട്ടനുകളും 44 പ്രൈമറി സ്കൂളുകളും 50 ഇന്റർമീഡിയറ്റ് സ്കൂളുകളും 46 സെക്കൻഡറി സ്കൂളുകളും പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.