സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ന് കു​വൈ​ത്ത് ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് പു​ര​സ്കാ​രം

കു​വൈ​ത്ത് സി​റ്റി: പ​തി​നേ​ഴാ​മ​ത് ശൈ​ഖ് സ​ലീം അ​ൽ അ​ലി അ​സ്സ​ബാ​ഹ് ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് പു​ര​സ്കാ​രം ബ​ഹ്‌​റൈ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്. നൂ​ത​ന ഡി​ജി​റ്റ​ൽ മു​ന്നേ​റ്റം കൈ​വ​രി​ച്ച​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ന് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ശൈ​ഖ ഐ​ദ സ​ലിം അ​ൽ അ​ലി അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ബ​ഹ്‌​റൈ​നെ അ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ലെ​യും ഉ​പ​യോ​ഗ​ത്തി​ലെ​യും വ്യ​തി​രി​ക്ത​ത​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന മാ​ന​ദ​ണ്ഡം. അ​റ​ബ് സ​മൂ​ഹ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം കൈ​വ​രി​ക്കു​ന്ന​തി​ൽ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​ണ് പു​ര​സ്കാ​ര ല​ക്ഷ്യം. 2001 മു​ത​ൽ പു​ര​സ്കാ​രം ന​ൽ​കി​വ​രു​ന്നു. 

Tags:    
News Summary - Kuwait Informatics Award for Central Bank of Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.