കുവൈത്ത് സിറ്റി: കുവൈത്ത് ഭരണകൂടം എല്ലാത്തരം ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരാണെന്നും തീവ്രവാദത്തെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ.
തീവ്രവാദത്തിനും ഭീകരതക്കുമെതിരായ ആഗോള സഖ്യത്തിൽ കുവൈത്ത് സുപ്രധാന പങ്കാളിയാണെന്നും ദ്വിദിന നാലാം ദുഷാൻബെ കോൺഫറൻസിന്റെ മന്ത്രിതല സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. തീവ്രവാദ വിരുദ്ധ പോരാളികളുടെ ഗ്രൂപ്പിന്റെ അധ്യക്ഷനാകുന്നതിലൂടെ തീവ്രവാദത്തെ ചെറുക്കുന്നതിൽ കുവൈത്തിന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സമൂഹം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികൾക്കിടയിലും തീവ്രവാദത്തെ നേരിടുന്നതിലുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ അൽ യഹ്യ അഭിനന്ദിച്ചു.
തീവ്രവാദം അന്താരാഷ്ട്ര സമൂഹത്തിന് ഗുരുതരമായ വെല്ലുവിളിയാണ്. ഈ ക്രിമിനൽ പ്രവൃത്തി ഏതെങ്കിലും മതത്തെയും വംശത്തെയും പ്രതിനിധാനം ചെയ്യുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭീകരവാദത്തിനെതിരായ നീക്കങ്ങളുടെ ഭാഗമായി തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്രവാദത്തെ നേരിടാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.