കുവൈത്ത് സിറ്റി: കുവൈത്ത് കേരള വെജിറ്റബ്ൾ ഗ്രൂപ് ‘ഫലസ്തീൻ മക്കൾക്ക് കൈത്താങ്ങ്’ എന്ന പേരിൽ സമാഹരിച്ച ഫണ്ട് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിക്ക് (കെ.ആർ.സി.എസ്) കൈമാറി.
ബഷീർ ബാത്ത കുവൈത്ത് കേരള വെജിറ്റബ്ൾ മർച്ചൻറ്സ് ഗ്രൂപ്പിനെ റെഡ് ക്രസൻറ് മാനേജ്മെൻറിന് പരിചയപ്പെടുത്തി. ഫ്രണ്ട് ലൈൻ മാനേജിങ് ഡയറക്ടർ മുസ്തഫ കാരിയുടെ നേതൃത്വത്തിലാണ് കെ.ആർ.സി.എസ് മാനേജ്മെൻറ് അംഗങ്ങളെ കണ്ടത്. അബ്ദുൽ റാസിഖ്, മുനീർ പാലോളി എന്നിവർ ചെക്ക് കൈമാറി.
ഫലസ്തീൻ ജനതയുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങിയ കുവൈത്ത് കേരള വെജിറ്റബ്ൾ മർച്ചന്റ്സ് ഗ്രൂപ്പിന് റെഡ് ക്രസന്റ് നന്ദി അറിയിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ അഭിനന്ദിക്കുകയും ചെയ്തു. വെജിറ്റബ്ൾ ഗ്രൂപ് അംഗങ്ങളായ സി.പി. നിസാർ, സാദിഖ് അസീസ്, ഷമീർ, സുമാമത്ത്, മുഷ്താഖ്, ഷാഫി, ഖാലിദ്, ജലീൽ എന്നിവർ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.