കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിമൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാംഘട്ട ഭാഗമായി കുവൈത്തിൽനിന്നുള്ള വിമാന സർവിസുകൾ ബുധനാഴ്ച ആരംഭിക്കും. ബുധനാഴ്ച കുവൈത്തിൽനിന്ന് അഞ്ചു വിമാനങ്ങളുണ്ട്. ജയ്പുരിലേക്ക് രണ്ടു വിമാനവും അഹ്മദാബാദ്, ബംഗളൂരു, ലഖ്നോ എന്നിവിടങ്ങളിലേക്ക് ഒാരോ വിമാനവുമാണുള്ളത്. കുവൈത്തിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ 10ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ്. 11ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് വിമാനമുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കുവൈത്തിൽനിന്ന് വിമാനമുണ്ട്. വിശദമായ ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://www.mea.gov.in/phase-4.htm എന്ന ലിങ്കിൽ പരിശോധിക്കാം.
നാലാം ഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽനിന്ന് 497 വിമാനങ്ങളുടെ പട്ടിക കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കുവൈത്തിൽനിന്ന് 101 വിമാനങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 40 എണ്ണം കേരളത്തിലേക്കാണ്. കുവൈത്തിൽനിന്ന് 41 സർവിസുകൾ ഗോ എയറും 60 സർവിസുകൾ ഇൻഡിഗോയുമാണ് നടത്തുന്നത്. കുവൈത്തിൽനിന്ന് ഒരു ഘട്ടത്തിൽ ഇത്രയേറെ വിമാനം അനുവദിക്കുന്നത് ആദ്യമായാണ്. എന്നാൽ, ഇത്രയധികം വിമാനങ്ങളിലേക്ക് ആളുണ്ടാവുമോയെന്ന് സംശയമാണ്. തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനാൽ കുവൈത്തിലെ വിദേശ തൊഴിലാളികളിൽ വലിയൊരു വിഭാഗം ഇപ്പോൾ പോകാൻ ആഗ്രഹിക്കുന്നില്ല. കുവൈത്ത് വിപണി നിയന്ത്രണങ്ങൾ പതിയെ നീക്കുന്നതും ആളുകളെ ഇവിടെ തുടരാൻ പ്രേരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.