കുവൈത്ത് സിറ്റി: ‘കോവിഡാന്തര പ്രവാസവും ഡ്രീം കേരളയും’തലക്കെട്ടിൽ ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് വെബിനാർ സംഘടിപ്പിച്ചു. മുൻ കൃഷി മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കേരള സമ്പദ്ഘടനയുടെ മാറ്റ് പ്രവാസികളാണ്, ആ മാറ്റ് കുറഞ്ഞ് പോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഉള്ളത്. ഇൗ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അവിഷ്കരിച്ച ഡ്രീം കേരള സ്വപ്ന പദ്ധതി പ്രവാസികൾക്ക് ഏതൊക്കെ രീതിയിൽ ഉപയോഗപ്പെടുത്താൻ പറ്റുമെന്ന ചർച്ചകളാണ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള വ്യാപാരം തകർന്നു കൊണ്ടിരിക്കുകയും രാജ്യങ്ങളുടെ പരസ്പര ആശ്രിതത്വം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര ഉൽപാദന മേഖലയും കാർഷിക, വ്യാവസായിക മേഖലയും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് കേരള ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ജെ.സി.സി പ്രസിഡൻറ് അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ റഷീദ് കണ്ണവം നന്ദി പറഞ്ഞു. ഷംസീർ മുള്ളാളി വെബിനാർ നിയന്ത്രിച്ചു. സഫീർ പി. ഹാരിസ്, സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി, ഖലീൽ, മണി പാനൂർ, ടി.പി. അൻവർ, കോയ വേങ്ങര, ഷൈൻ, മധു എടമുട്ടം, മൃദുൽ, ഷാജുദ്ദീൻ മാള, ഫൈസൽ, ബാലകൃഷ്ണൻ, പ്രദീപ് പട്ടാമ്പി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.