കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങളിൽ കുടിവെള്ളത്തിെൻറ ഗുണനിലവാരം ഏറ്റവും കൂടുതൽ കുവൈത്തിൽ. ഇതുസംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. നിരന്തര പരിശോധനകളാണ് ഇക്കാര്യത്തിൽ കുവൈത്ത് നടത്തുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിലും കുടിവെള്ളത്തിെൻറ നിലവാരം ഉറപ്പുവരുത്തുന്നതിനും മികച്ച സേവനമനുഷ്ഠിക്കുന്ന കുവൈത്തി എൻജിനീയർമാരും സാേങ്കതിക വിദഗ്ധരും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് ജല, വൈദ്യുതി മന്ത്രാലയം അവകാശപ്പെട്ടു. ജലോപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. രാജ്യത്തെ പ്രതിദിന ജലോപയോഗം 500 ദശലക്ഷം ഗാലനടുത്താണ്. ജലശുദ്ധീകരണ സംവിധാനം നവീകരിക്കാൻ കുവൈത്ത് ജല, വൈദ്യുതി മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആധുനിക സാേങ്കതിക വിദ്യകൾ ഉപയോഗിച്ച് ശുദ്ധീകരണത്തിനുള്ള ചെലവ് കുറക്കുകയും വെള്ളത്തിെൻറ ഗുണമേന്മ വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ഭാവിയിൽ ജലദൗർലഭ്യം നേരിടുമെന്ന് രാജ്യം ഭയക്കുന്നുണ്ട്. ഭൂഗർഭ ജലനിരക്ക് താഴാതിരിക്കാൻ മന്ത്രാലയം കഠിനപ്രയത്നം നടത്തുന്നു. അയൽ രാജ്യങ്ങളിൽ ഭൂഗർഭ ജല തോത് താഴുന്നതാണ് മുൻകരുതലെടുക്കാൻ പ്രേരിപ്പിച്ചത്. ശുദ്ധീകരിക്കുന്ന കടൽ വെള്ളത്തെയാണ് രാജ്യം മുഖ്യമായും ആശ്രയിക്കുന്നത്. ഭൂഗർഭ ജലത്തെ മാത്രം ആശ്രയിച്ചാൽ എട്ടു ദിവസത്തേക്കുകൂടി തികയില്ലെന്നാണ് വിലയിരുത്തൽ.
ആളോഹരി ജലോപയോഗത്തിെൻറ കാര്യത്തിൽ ലോകതലത്തിൽ കുവൈത്ത് മുന്നിലാണ്. ഏതു വിധേനയും ജലോപയോഗം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ഇതിെൻറ ഭാഗമായി വെള്ളവും വൈദ്യുതിയും മിതമായി ഉപയോഗിക്കുന്ന പൗരന്മാർക്ക് സമ്മാനം നൽകുന്നത് ജല, വൈദ്യുതി മന്ത്രാലയം പരിഗണിച്ചുവരുകയാണ്. വെള്ളത്തിനും വൈദ്യുതിക്കും സബ്സിഡിയായി പൊതുബജറ്റിൽ വലിയ തുക മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേക മാനദണ്ഡവും പരിധികളും നിശ്ചയിച്ച് ഉപഭോഗത്തിൽ കുറവ് വരുത്തുന്നവർക്ക് സമ്മാനം നൽകുന്നതാണ് അധികൃതർ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.