കുവൈത്ത് സിറ്റി: കുവൈത്ത് കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 26 വരെ പൊതു അവധി പ്രഖ്യാപിക്കുകയ ും കോഫി ഷോപ്പുകൾ, റെസ്റ്റാറൻറുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവയെല്ലാം അടച്ചിടാൻ നിർദേശിക്കുക യും ചെയ്തതോടെ ജനജീവിതം സ്തംഭിക്കും.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങൾ വെള്ളിയാഴ്ച മുതൽ നിർത്തിവെക്കുന്നതോടെ നേരത്തെ ടിക്കറ്റ് എടുത്തവരും അല്ലാത്തവരുമായ നിരവധി പേർ പ്രതിസന്ധിയിലാവും.
പൊതുവെ മാന്ദ്യം നേരിടുന്ന വ്യാപാര മേഖല ഗുരുതര സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്. എത്ര ദിവസത്തേക്കാണ് കോഫി ഷോപ്പുകൾ, റെസ്റ്റാറൻറുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിയവ അടച്ചിടേണ്ടി വരുകയെന്ന് വ്യക്തമല്ല. പ്രതിസന്ധി നീണ്ടുപോയാൽ കാര്യങ്ങൾ അവതാളത്തിലാവും. ഷോപ്പിങ് മാളുകൾ അടച്ചിടുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ ഉൾപ്പെടെ വിതരണത്തിന് ബദൽ സംവിധാനം കാണേണ്ടി വരും. സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പണിയെടുക്കുന്നവരും സ്ഥാപന ഉടമകളും പ്രതിസന്ധിയിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.