കുവൈത്ത് സിറ്റി: യുദ്ധ ടാങ്കുകൾ, സൈനിക വാഹനങ്ങൾ, മറ്റു ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമായി കുവൈത്ത് നാഷനൽ ഗാർഡ് എക്സിബിഷൻ സംഘടിപ്പിച്ചു.
ശൈഖ് ജാബിർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിൽ നടന്ന ഓപൺ എക്സിബിഷനിൽ നിരവധി പേർ ഇവ കാണാനും മനസ്സിലാക്കാനുമായെത്തി. വിവിധ മേഖലകളിലെ യന്ത്രസാമഗ്രികൾ ഉപകരണങ്ങൾ എന്നിവ പ്രദർശനത്തിലുണ്ടായി.
ദേശീയ വിമോചന ആഘോഷങ്ങളുടെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്.
പൊതുജനങ്ങൾക്ക് നാഷനൽ ഗാർഡിന്റെ പ്രവർത്തനങ്ങളും അവരുടെ പരിശ്രമങ്ങളും അറിയിക്കാനും, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ചുമതലകൾ പരിചയപ്പെടുത്തലും ലക്ഷ്യമിട്ടായിരുന്നു പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.