കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണ വില ഉയരുന്നു. കഴിഞ്ഞ ദിവസം ബാരലിന് വില 80 സെന്റ് വർധിച്ച് 76.29 ഡോളറിലെത്തി. പെട്രോളിയം വില വർധിക്കുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കാത്തതും വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതുമാണ് എണ്ണവില ഉയരാൻ ഇടയാക്കുന്നത്.
അതിനിടെ ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് വില മൂന്ന് ഡോളർ കുറഞ്ഞ് ബാരലിന് 72.97 ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ എണ്ണവില ബാരലിന് 100 ഡോളറും കടന്ന് 123 വരെയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.