കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ് പഴയപള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ നവതി ജനറല്‍ കണ്‍വീനര്‍ ബാബു പുന്നൂസില്നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി ഫാ. പി.ജെ. എബ്രഹാം പ്രകാശനം ചെയ്തു. അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി അലക്സാണ്ടർ എ. എബ്രഹാം, സെക്രട്ടറി കെ. ജോൺസൺ, മലങ്കര മാനേജിങ് കമ്മിറ്റി അംഗം പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ബൈജു ജോർജ് എന്നിവര്‍ സന്നിഹിതരായി.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയംതൊഴില്‍ പദ്ധതി എന്നീ പ്രോജക്ടുകൾ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.