കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത്-അബ്ബാസിയ ഏരിയ, സോൺ രണ്ടിന്റെ നേതൃത്വത്തിൽ ‘സോണോണം 2K23’ ഓണാഘോഷം അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ചിങ്ങപ്പുലരിയിൽ കടന്നുപോയ പഴയകാലം ഓർമിപ്പിക്കാനായി പൂവിളിയും പുലിക്കളിയും ഊഞ്ഞാലാട്ടവും പാട്ടും നൃത്തവും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി ഈ വർഷത്തെ ഓണം വർണാഭമായി ആഘോഷിച്ചു.
അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ഇടവക വൈദികരായ ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ, ഫാ. ശ്രുതിൻ ദേവസ്യ എന്നിവർ സംസാരിച്ചു. പൂക്കളവും പൂവിളികളും മാവേലിയും പുലികളിയും കുട്ടികളുടെയും മുതിർന്നവരുടെയും ആട്ടവും പാട്ടും നാടൻ കവിതകളും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കേരളത്തിന്റെ തനതായ വഞ്ചിപ്പാട്ടും ഓണപ്പാട്ടും ആഘോഷങ്ങൾക്ക് മിഴിവേകി.
പ്രോഗ്രാം കൺവീനർ മോനിച്ചൻ ജോസഫ്, സോണൽ കൺവീനർ രാജൻ ചാക്കോ, സോണൽ സെക്രട്ടറി ബിൻസൺ ജോസഫ്, ട്രഷറർ ഡെന്നിസ് ജോയ് എന്നിവർ നേതൃത്വം വഹിച്ചു. സോൺ-രണ്ടിന്റെ കുടുംബാംഗങ്ങളും എസ്.എം.സി.എ കേന്ദ്ര, ഏരിയ, മറ്റു സോണൽ ഭാരവാഹികൾ എന്നിവർ ഓണാഘോഷത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.