കുവൈത്ത് സിറ്റി: പാർലമെൻറ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ കുവൈത്ത് പാർലമെൻറ് മന്ദിരത്തിലെ അബ്ദുല്ല അൽ സാലിം ഹാൾ അണുവിമുക്തമാക്കി. ഒരു എം.പിക്ക് വൈറസ് ബാധിച്ചത് സ്ഥിരീകരിച്ച സ്പീക്കർ മൻസൂർ അൽഗാനിം ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ചേർന്ന പാർലമെൻറ് സെഷനിൽ എല്ലാ എം.പിമാരോടും ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പാർലമെൻറ് യോഗം നടത്തരുതെന്ന ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശമുണ്ടായിരുന്നെങ്കിലും യോഗവുമായി മുന്നോട്ടുപോവാൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു.
ഒരുദിവസം കൊണ്ട് സെഷൻ അവസാനിപ്പിച്ചു. റെഗുലർ സെഷൻ തുടങ്ങുന്ന തീയതി സർക്കാറുമായി കൂടിയാലോചിച്ച് പിന്നീട് അറിയിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി. കുവൈത്ത് വിദ്യാഭ്യാസ മന്ത്രി സഉൗദ് അൽ ഹർബി, ധനമന്ത്രി ബർറാക് അൽ ഷിത്താൻ എന്നിവർക്കെതിരായ കുറ്റവിചാരണ പാർലമെൻറ് ചർച്ച ചെയ്തു. അവിശ്വാസ പ്രമേയം സമർപ്പിക്കാതെയാണ് കുറ്റവിചാരണ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.