കുവൈത്ത് സിറ്റി: ഈ മാസം 28ന് കുവൈത്ത് ആകാശം പൂർണചന്ദ്രനോടു കൂടിയ ഭാഗിക ഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ ആറു ശതമാനം മറയ്ക്കുമെന്നും ഒരു മണിക്കൂറും 17 മിനിറ്റും ഗ്രഹണം നിലനിൽക്കുമെന്നാണ് സൂചനയെന്നും ശൈഖ് അബ്ദുല്ല അൽ സലിം കൾചറൽ സെന്ററിലെ ബഹിരാകാശ മ്യൂസിയം വ്യക്തമാക്കി.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, പടിഞ്ഞാറൻ ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും. രാജ്യത്ത് ഈ വർഷം രണ്ടാമത്തെയും അവസാനത്തേതുമാണ് ഈ ഗ്രഹണം. അടുത്ത ചന്ദ്രഗ്രഹണം 2024 സെപ്റ്റംബർ 18ന് ആയിരിക്കുമെന്ന് ബഹിരാകാശ മ്യൂസിയം ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ജമാൻ പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി രാത്രി 9.01 മുതൽ 11.52 വരെയാകും ഗ്രഹണം. ഏറ്റവും ഉയർന്നത് 11.14ന് ദൃശ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.