കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയിൽ നേരിയ വർധന. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റിപ്പോര്‍ട്ട് പ്രകാരം നിലവിൽ 4.9 ദശലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികൾ കൂടുതൽ എത്തിയതാണ് ജനസംഖ്യയിലെ വര്‍ധനക്ക് കാരണം.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കുകൾ പ്രകാരം നിലവില്‍ രാജ്യത്ത് 31 ശതമാനവും കുവൈത്തികളാണ്. 20 ശതമാനവുമായി ഇന്ത്യക്കാരും 13 ശതമാനവുമായി ഈജിപ്തുകാരുമാണ് തൊട്ടുപിറകിലുള്ളത്.
രാജ്യത്തെ 22,47,029 തൊഴിലാളികളിൽ 23 ശതമാനം പൊതുമേഖലയിലും , 77 ശതമാനം സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നു. പൊതുമേഖലയിൽ 77.52 ശതമാനം കുവൈത്തികളാണ്.
സ്വകാര്യ മേഖലയില്‍ 31.1 ശതമാനത്തോടെ ഇന്ത്യക്കാരാണ് ഏറ്റവും വലിയ തൊഴിലാളി സമൂഹം. സാൽമിയ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം സാൽമിയയാണ് 321,190 പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഫർവാനിയ, ജലീബ് അൽ ഷൂയൂഖ്, ഹവല്ലി, മഹ്ബൂല തുടങ്ങിയ സ്ഥലങ്ങളാണ് ജനസാന്ദ്രതയുള്ള മറ്റ് പ്രദേശങ്ങള്‍.
സ്വദേശികളിലെ രാജ്യത്തെ ലിംഗാനുപാതത്തില്‍ ഏതാണ്ട് 49 ശതമാനവും പുരുഷന്മാരും 51 ശതമാനവും സ്ത്രീകളുമാണ്. എന്നാല്‍ പ്രവാസികളില്‍ പുരുഷന്മാരുടെ എണ്ണം 66 ശതമാനവും സ്ത്രീകളുടെ എണ്ണം 34 ശതമാനവുമാണ്.രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനം പേരും 15-64 വയസ്സിന് ഇടയിലുള്ളവരാണ്.
15 വയസ്സിന് താഴെയുള്ളവര്‍ 17 ശതമാനവും, മൂന്നു ശതമാനം പേര് 65 വയസ്സിന് മുകളിലുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.