കുവൈത്ത് സിറ്റി: സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനുള്ള അറബ് ഫണ്ടിൽ നിന്നുള്ള ലാഭത്തിന്റെ 10 ശതമാനം ഫലസ്തീനിന്റെ പിന്തുണക്കായി ചെലവഴിക്കാനുള്ള നിർദേശവുമായി കുവൈത്ത്. കുവൈത്ത് ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായ ഡോ. അൻവർ അൽ മുദാഫാണ് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗത്തിൽ നിർദേശം മുന്നോട്ടുവെച്ചത്. ഇത് യോഗത്തിൽ പങ്കെടുത്തവർ അംഗീകരിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. അറബ് മേഖലയിലും കുവൈത്തിലും നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ, അപകടങ്ങൾ എന്നിവ സംബന്ധിച്ച അറബ് ധനമന്ത്രിമാരുടെ വാർഷിക യോഗത്തിൽ നിന്നുള്ള ഒരു പ്രബന്ധം ഉൾപ്പടെയുള്ള നിരവധി വിഷയങ്ങളും യോഗം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. കൈറോയിൽ നടന്ന യോഗത്തിൽ കുവൈത്ത് അറബ് ഫണ്ട് ഫോർ ഇക്കണോമിക് െഡവലപ്മെന്റിന്റെ (കെ.എഫ്.എ.ഇ.ഡി) എക്സിക്യൂട്ടിവുകളും അംഗങ്ങളും ഉൾപ്പെടുന്ന യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ മന്ത്രി അൽ മുദാഫ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.