ഏ​ഷ്യ​ൻ ഹാ​ൻ​ഡ്‌ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​മി​യി​ൽ എ​ത്തി​യ കു​വൈ​ത്തി​ന്‍റെ ആ​ഹ്ലാ​ദം

കു​വൈ​ത്തി​ന് ലോ​ക ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത

കു​വൈ​ത്ത് സി​റ്റി: 2025ലെ ​ലോ​ക ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ടൂ​ർ​ണ​മെ​ന്‍റി​ന് യോ​ഗ്യ​ത നേ​ടി കു​വൈ​ത്ത്. ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന 21ാമ​ത് ഏ​ഷ്യ​ൻ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​ണ് കു​വൈ​ത്തി​നെ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​രാ​ക്കി​യ​ത്. ഏ​ഷ്യ​ൻ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​യ കു​വൈ​ത്ത് ചൊ​വ്വാ​ഴ്ച ഖ​ത്ത​റി​നെ നേ​രി​ടും. ഇ​റാ​ഖി​നെ (32-20) തോ​ൽ​പി​ച്ചാ​ണ് കു​വൈ​ത്ത് സെ​മി ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​ത്. മ​റ്റൊ​രു സെ​മി മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ൻ ജ​പ്പാ​നെ നേ​രി​ടും.

വ്യാ​ഴാ​ഴ്ച​യാ​ണ് ഫൈ​ന​ൽ. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ഏ​ഷ്യ​ൻ ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് വ്യാ​ഴാ​ഴ്ച​യാ​ണ് ബ​ഹ്‌​റൈ​നി​ൽ തു​ട​ക്ക​മാ​യ​ത്.2025 ജ​നു​വ​രി 14 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹാ​ൻ​ഡ്‌​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ലോ​ക പു​രു​ഷ ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്. ക്രൊ​യേ​ഷ്യ, ഡെ​ന്മാ​ർ​ക്ക്, നോ​ർ​വേ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് വേ​ദി. 1982, 1995, 1999, 2001, 2003, 2005, 2007, 2009 എ​ന്നി​ങ്ങ​നെ ഇ​തു​വ​രെ എ​ട്ടു ത​വ​ണ​യാ​ണ് കു​വൈ​ത്ത് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഭാ​ഗ​മാ​യ​ത്. 15 വ​ർ​ഷം മു​മ്പ് 2009ൽ ​ക്രൊ​യേ​ഷ്യ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് കു​വൈ​ത്ത് അ​വ​സാ​ന​മാ​യി പ​ങ്കെ​ടു​ത്ത​ത്.

Tags:    
News Summary - Kuwait Qualifies for World Handball Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.