കുവൈത്തിൽ 51 ഇന്ത്യക്കാർ ഉൾപ്പെടെ 83 പേർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 51 ഇന്ത്യക്കാർ ഉൾപ്പെടെ 83 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥരീകരിച്ചവർ 993 ആയി. 123 പേർ രോഗമുക്​തി നേടി. ഒരാളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ബാക്കി 8 69 പേരാണ്​ ചികിത്സയിലുള്ളത്​.

വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ബ്രിട്ടനിൽനിന്ന്​ വന്ന സ്വദേശികളാണ്​. 51 ഇന്ത്യക്കാർ, ഒരു സ്വദേശി വനിത, ഏഴ്​ ബംഗ്ലാദേശികൾ, എട്ട്​ പാകിസ്ഥാനികൾ, ഒരു സിറിയക്കാരൻ, മൂന്ന്​ ഇൗജിപ്​തുകാർ, അഞ്ച്​ നേപ്പാൾ പൗരന്മാർ, ഒരു ഫിലിപ്പീൻസ്​ പൗരൻ എന്നിവർക്ക്​ നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്നാണ്​ വൈറസ്​ പകർന്നത്​. രണ്ട്​ കുവൈത്തികൾ, ഒരു ഇൗജിപ്​ഷ്യൻ, ഒരു സിറിയക്കാരൻ എന്നിവർക്ക്​ ഏതുവഴിയാണ്​ കോവിഡ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല.

Tags:    
News Summary - Kuwait Reports 83 New Covid Cases -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.