കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളുടെ അവധി രണ്ടാഴ്ച കൂടി നീട്ടി. തിങ്കളാഴ്ച വൈകീട് ട് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ദേശീയ ദിനാഘോഷം കഴിഞ്ഞ് മാർച്ച് ഒന്നിന് തുറക്കേണ്ട സ്വകാര്യ, സർക്കാർ സ്കൂളുകൾ നിലവിലെ തീരുമാനപ്രകാരം മാർച്ച് 15നാണ് തുറക്കാൻ നിശ്ചയിച്ചിരുന്നത്. വൈറസ് ലോകതലത്തിൽ തന്നെ വ്യാപകമാവുകയും കുവൈത്തിൽ കോവിഡ് 19 ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ കുതിപ്പുണ്ടാവുകയും ചെയ്തതോടെ രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
ഒരുമാസത്തിലേറെ അധികമായി അവധി നൽകേണ്ടി വരുേമ്പാഴുള്ള പ്രതിസന്ധി മറികടക്കാൻ ഇൗ വർഷം കരിക്കുലം വെട്ടിക്കുറക്കുന്നതും പരീക്ഷക്ക് ശേഷമുള്ള പൊതു അവധി റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള സാധ്യതകൾ അധികൃതർ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്.
സ്കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ പരീക്ഷണത്തിന് നിൽക്കേണ്ടെന്ന് മന്ത്രാലയം തീരുമാനിച്ചത്. സ്കൂൾ തുറന്നാലും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.