കുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന താപനില തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്ത് സിറ്റിയിലും ജഹ്റയിലും അന്തരീക്ഷ താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥ നിരീക്ഷകൻ ജമാൽ ഇബ്രാഹിം വ്യക്തമാക്കി. ചൂട് കനത്തതോടെ ആഗോള താപനിലയില്‍ ഉയർന്ന സൂചികയാണ് കുവൈത്തില്‍ നിന്നും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെൽഷ്യസ് കഴിയുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരുന്നു. ഇന്ത്യൻ സീസണൽ ഡിപ്രഷനും ചൂടുള്ള കാറ്റും രാജ്യത്ത് വരും ദിവസങ്ങളിലും തുടരുമെന്ന് ചീഫ് മറൈൻ നിരീക്ഷകന് യാസർ അൽ ബ്ലൂഷി പറഞ്ഞു.
പകല്‍ സമയത്ത് ഉയര്‍ന്ന താപനില അനുഭവപ്പെടുമെങ്കിലും രാത്രി കാലങ്ങളില്‍ ചൂട് 35-27 ഡിഗ്രിയിലേക്ക് താഴും. അതിനിടെ, ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തെത്തിയതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തേയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് സ്ഥാനം പിടിച്ചിരുന്നു. 2016 ജൂലൈ 21ന് കുവൈത്തിലെ മരുപ്രദേശമായ മുത്തര്ബയിലാണു ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയില്‍ ഒന്നായ 53.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഏഷ്യയിലെ ഒന്നാമത്തെയും ലോക ചരിത്രത്തിലെ മൂന്നാമത്തെയും ഉയര്‍ന്ന താപനിലയാണിത്. കനത്ത ചൂടിനെ തുടർന്ന് പ്രതിദിന വൈദ്യുതി ഉപഭോഗവും കുതിച്ചുയർന്നിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ കത്തുന്ന ചൂടില്‍ ഗണ്യമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. ഈ മാസം 11ന് ക്ലെബിൻ സീസണിന്റെ പ്രവേശനത്തോടെ വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കും.
വേനല്‍ കാലത്തെ അവസാന സീസണാണ് ക്ലെബിൻ സീസൺ. തീവ്രമായ ചൂടാണ് ഈ സീസണിന്റെ സവിശേഷത. അന്തരീക്ഷത്തിൽ ഈർപ്പം വർധിപ്പിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ക്ലെബിൻ സീസൺ അവസാനിക്കുന്നതോടെ താപനിലയിലും കുറവുണ്ടാകും. സെപ്റ്റംബർ പകുതിയോടെ ചൂട് കുറഞ്ഞുതുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.