കുവൈത്ത് സിറ്റി: മരുഭൂമിയിൽ കാട് തീർക്കാൻ പ്രത്യേക പദ്ധതിയുമായി കുവൈത്ത്. രാജ്യത്തെ പ്രഥമ വനവത്കരണ യജ്ഞത്തിന് ഖൈറാൻ മേഖലയിൽ തുടക്കമായി.
രാജ്യത്തെ ചൂടുള്ള കാലാവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള ചെടികളും മരങ്ങളുമാണ് ആദ്യഘട്ടത്തിൽ നട്ടുവളര്‍ത്തുന്നത്.
ഖൈറാനിലെ മരുപ്രദേശത്താണ് രാജ്യത്തെ ആദ്യ വനവത്കരണ യജ്ഞത്തിന് തുടക്കമായത്.
രാജ്യത്തെ സസ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഉള്‍നാടന്‍ പ്രദേശങ്ങളെ പൊടിക്കാറ്റില്‍നിന്ന് സംരക്ഷിക്കാനും ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയെപ്പോലെ തന്നെ രാജ്യത്തിന് പ്രധാനപ്പെട്ടതാണ് ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവുമെന്നും അതിന് സഹായകരമാകുന്നതാകും വനവത്കരണ പദ്ധതിയെന്നും കുവൈത്ത് ഫോറസ്റ്റ് പ്രോഗ്രാം കോഒാഡിനേറ്റര്‍ ഡോ. ഈസ അല്‍ ഇൗസ പറഞ്ഞു. തുടക്കത്തില്‍ കുവൈത്തിലെ ചൂടുകാലാവസ്ഥക്ക് അനുയോജ്യമായ ചെടികളാണ് നടുന്നത്.
മരുപ്രദേശം കൃഷിയോഗ്യമായി മാറിയാൽ ഭക്ഷ്യോൽപാദനം ലക്ഷ്യമിട്ട് കൃഷിയിറക്കും. മൂന്നു വർഷത്തിന് ശേഷം മണ്ണില്‍ നൈട്രജൻ സാന്നിധ്യം ഉറപ്പാക്കിയ ശേഷം കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും കെ.എഫ്.പി കോഒാഡിനേറ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.