കുവൈത്ത് സിറ്റി: കോവിഡ് മൂന്നാംതരംഗത്തെ വിജയകരമായി മറികടന്ന് സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുകയാണ് കുവൈത്ത്. നിലവിൽ രാജ്യത്ത് തുടരുന്ന മിക്ക നിയന്ത്രണങ്ങളും ഞായറാഴ്ചയോടെ ഇല്ലാതാകും. ആദ്യ രണ്ടു തരംഗങ്ങളിൽനിന്ന് വ്യത്യസ്തമായി കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാതെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയാണ് ഒമിക്രോൺ വ്യാപനത്തെ കുവൈത്ത് മറികടന്നത്. തുടർച്ചയായ ദിവസങ്ങളിൽ രോഗവ്യാപനത്തിെൻറ ഗ്രാഫ് താഴുന്ന പശ്ചാത്തലത്തിൽ എല്ലാമേഖലയും തുറക്കാൻതന്നെയാണ് സർക്കാർ തീരുമാനം. വാക്സിനെടുത്തവർക്ക് പി.സി.ആർ, ക്വാറൻറീൻ നിബന്ധനകൾ ഒഴിവാക്കിയത് ദേശീയ അവധി നാളുകളിൽ വിദേശയാത്ര ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമാകും.
ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോയി വരാൻ പ്രവാസികൾക്കും അവസരം ലഭിക്കും. പള്ളികൾ, പൊതുഗതാഗതം, തിയറ്ററുകൾ, പാർട്ടിഹാളുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും ലഘൂകരിച്ചിട്ടുണ്ട്. മാളുകളിലും മറ്റും വാക്സിൻ എടുക്കാത്തവർക്ക് കൂടി പ്രവേശനം അനുവദിക്കുന്നതോടെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി ഹലാ ഫെബ്രുവരി സീസണിൽ വ്യാപാര മേഖല കരുത്താർജിക്കും എന്നാണ് വിലയിരുത്തൽ പുതിയ ഇളവുകൾ ഫെബ്രുവരി 20 മുതലാണ് പ്രാബല്യത്തിൽ ആകുന്നത്. മാർേച്ചാടെ സർക്കാർ ഓഫിസുകൾ പൂർണതോതിലാവുകയും സന്ദർശക വിസ അനുവദിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ രാജ്യം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.