കുവൈത്ത് സിറ്റി: ഫോബ്സ് മാസിക പുറത്തുവിട്ട ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ കുവൈത്തികൾ ഇല്ല. 2668 പേരുടെ പട്ടികയാണ് മാസിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽനിന്ന് 87 പേർ പുറത്തുപോയപ്പോൾ 236 പേർ പുതുതായി ഇടംപിടിച്ചു.
അറബ് രാജ്യങ്ങളിൽനിന്ന് 21 പേരാണ് ബില്യനയർ പട്ടികയിലുള്ളത്. കഴിഞ്ഞവർഷം ഇത് 22 പേരായിരുന്നു. കഴിഞ്ഞ വർഷം മരിച്ച ഇമറാത്തി ബിസിനസ് പ്രമുഖൻ മജീദ് അൽ ഫുതൈം ഒഴിച്ചാൽ മറ്റു പേരുകളിൽ മാറ്റമുണ്ടായില്ല. അറബ് ലോകത്തെ ഏറ്റവും സമ്പന്നൻ ഈജിപ്തിലെ നസീഫ് സവിരിസ് ആണ്.
7.7 ബില്യൻ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ഈജിപ്തിൽനിന്ന് ആറുപേരും ലബനാനിൽനിന്ന് ആറുപേരും പട്ടികയിൽ ഇടം പിടിച്ചു. ലബനീസ് പ്രധാനമന്ത്രി നജീബ് മികാതിയു അദ്ദേഹത്തിന്റെ സഹോദരൻ താഹയും ഇവരിൽ ഉൾപ്പെടുന്നു. ഇലോൺ മസ്ക് ആണ് ലോകത്തിലെ ഏറ്റവും സമ്പന്നൻ. ടെസ്ല ഇലക്ട്രിക് കാറിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് അദ്ദേഹത്തെ സമ്പന്നരിൽ ഒന്നാമനാക്കിയത്. 219 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ജെഫ് ബെസോസ് നാലുവർഷത്തിനിടെ ആദ്യമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ആമസോൺ ഓഹരി വില ഇടിഞ്ഞതും വൻ തോതിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ചെലവഴിച്ചതുമാണ് അദ്ദേഹത്തിന്റെ സ്ഥാനം താഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.