കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇറാഖ് യുവജന- കായിക മന്ത്രി ഡോ.അഹമ്മദ് അൽ മുബർഖയുമായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. കുവൈത്തും ഇറാഖും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ച നടത്തി. കുവൈത്തിലെ ഇറാഖ് അംബാസഡർ അൽ മൻഹാൽ അൽ സാഫിയും ചർച്ചയിൽ പങ്കെടുത്തു.
ഇറാഖ് മന്ത്രിയുമായി കുവൈത്ത് വാർത്താ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയും കൂടികാഴ്ച നടത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക, യുവജന സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.