കുവൈത്ത് സിറ്റി: രാഷ്ട്രീയ അഭയം തേടാൻ സഹായിക്കാനായി പാസ്പോർട്ട് ബിദൂനിക്ക് വായ്പ നൽകിയ കുവൈത്ത് പൗരൻ അറസ്റ്റിലായി. മറ്റൊരാളുടെ പാസ്‌പോർട്ട് ഉപയോഗിച്ച് ബ്രിട്ടനിലേക്ക് പോകാൻ ശ്രമിച്ചതിനാണ് ബിദൂനിയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.
തുടർന്ന് പാസ്പോർട്ട് ഉടമയായ കുവൈത്ത് പൗരനെയും പിടികൂടുകയായിരുന്നു. ഇരുവരും തമ്മിലുള്ള ശാരീരിക സാമ്യം മുതലാക്കാനായിരുന്നു ശ്രമിച്ചതെന്ന് ബിദൂനി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിൽ എത്തിയശേഷം പാസ്പോർട്ട് ഉടമക്ക് പാർസൽ അയക്കാമെന്നായിരുന്നു ധാരണ.
ഔദ്യോഗിക രേഖ ദുരുപയോഗം ചെയ്യൽ, അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നിയമനടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.