കുവൈത്ത് സിറ്റി: കുവൈത്തിെൻറ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമാണെന്നും രാജ്യത്തെ കോവിഡ് സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം എത്തിയിട്ടില്ല. എത്താതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഏതു സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണ്.
മന്ത്രിസഭയിലെ കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.അംഗീകൃത വാക്സിൻ സ്വീകരിച്ചവരെ മാത്രം രാജ്യത്ത് പ്രവേശിപ്പിക്കാനും വരുന്നതിന് തൊട്ടുമുമ്പായി പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ഉറപ്പിക്കാനും തീരുമാനിച്ചത് വിജയകരമാണ്.ഇപ്പോൾ നിലവിലെ നിയന്ത്രണങ്ങൾ മതിയെന്നാണ് വിലയിരുത്തൽ.കൂടുതൽ നിയന്ത്രണങ്ങൾ അടുത്ത ഘട്ടത്തിൽ ആവശ്യമാണെങ്കിൽ ഏർപ്പെടുത്തുമെന്നും ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.